അനധികൃത താമസം; 8000 പ്രവാസികളെ ഒഴിപ്പിച്ചു.

  • 26/06/2021

കുവൈത്ത് സിറ്റി: നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ വീടുകളിൽ താമസിച്ചിരുന്ന ബാച്ചിലർ  ആയ 8000 പ്രവാസികളെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. സിവിൽ ഐഡിയിൽ രേഖപ്പെടുത്തിയ വിലാസവുമായി പൊരുത്ത മില്ലാത്തതാണ് നടപടിക്ക് പിന്നിൽ. 

കൂടാതെ യാതൊരുവിധ ആരോഗ്യ മുൻകരുതലുകളും സ്വീകരിക്കാതെ കഴിഞ്ഞതും നടപടിക്ക് കാരണമായി. കുവൈത്ത് സിറ്റി ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ് ബന്ധപ്പെട്ട അധികൃതർക്കൊപ്പം നടത്തിയ പരിശോധനയിലാണ്  നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. മിർഖാബ്   , അൽ ക്വിബ് ലാ, ഷർഖ്, ബിനെയ്ദ് അൽ ഘർ എന്നിവിടങ്ങളിലാണ് ഗവർണറും സംഘവും പരിശോധനയ്ക്ക് എത്തിയത്. 

വർഷങ്ങളായി പ്രതീക്ഷ വയ്ക്കുന്ന ലേബർ സിറ്റികളുടെ നിർമ്മാണത്തിലേക്ക് ബന്ധപ്പെട്ട അധികൃതർ ഉടനടി കടക്കണമെന്ന് ഗവർണർ ആഹ്വാനം ചെയ്തു. ഇത് കുവൈത്തികളുടെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിംഗിളായ പ്രവാസികൾക്ക് വീടുകൾ വാടകയ്ക്ക് കൊടുക്കാതിരിക്കാൻ ഉടമകൾക്ക് ദേശീയവും ധാർമ്മികവുമായ ഉത്തരവാദിത്തമുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു

Related News