മാളുകളിൽ ആഭ്യന്തര മന്ത്രാലയ ജീവനക്കാരെ പരിശോധനയ്ക്കായി നിയോഗിക്കില്ല

  • 26/06/2021

കുവൈത്ത് സിറ്റി: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നാളെ മുതല്‍ നിലവില്‍ വരുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നു. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരെ പച്ച, ഓറഞ്ച് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. 

ഇവര്‍ക്ക് വാണിജ്യ കോംപ്ലക്‌സുകള്‍, റെസ്റ്ററന്റ്, കഫേ, സലൂണുകള്‍, ഹെല്‍ത്ത് ക്ലബ്ബ് കൂടാതെ തീയറ്ററുകളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും പ്രവേശനമുണ്ടാകും. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പ്രവേശിക്കുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ല. 

ഈ തീരുമാനം നടപ്പാക്കുമ്പോള്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണവും പിന്തുണയും ഉണ്ടാകുമെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മന്ത്രാലയത്തിൻ്റെ സുരക്ഷ ജീവനക്കാര്‍ കോംപ്ലക്‌സുകളുടെ പ്രവേശ കവാടത്തില്‍ മൈ ഐഡന്റിന്റി ആപ്പോ ഇമ്മ്യൂണിറ്റി ആപ്പോ പരിശോധിക്കാന്‍ നില്‍ക്കില്ല. അത് അവരുടെ ജോലി അല്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഇത് കോംപ്ലക്‌സുകളുടെ സുരക്ഷ ജീവനക്കാരുടെ ചുമതലയാണ്. ഒപ്പം തീരുമാനം നടപ്പാക്കുന്നുണ്ടോ എന്നറിയാന്‍ മുനസിപ്പാലിറ്റി പരിശോധനകളും നടത്തണം. ആഭ്യന്തര മന്ത്രാലയം തീരുമാനം നടപ്പാക്കുന്നതില്‍ നേതൃത്വം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

Related News