ബലിപെരുന്നാള്‍ ജൂലൈ 20 നെന്ന് ആദല്‍ അല്‍ സാദൂൺ

  • 26/06/2021

കുവൈത്ത് സിറ്റി : ബലിപെരുന്നാള്‍  ജൂലൈ 20 ന്  ആയിരിക്കുമെന്ന് പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ആദല്‍ അല്‍ സാദൌന്‍. മാസം കണ്ടതിന് ശേഷം ജൂലൈ 11 ഞായറാഴ്ച മുതൽ ദുല്‍ഹജ്ജ് മാസം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ 10 ശനിയാഴ്ച പുലർച്ചെ 4.17 ന് ചന്ദ്രനും സുര്യനും ഒരേ രേഖയിലൂടെ സഞ്ചരിക്കുമെന്നും സൂര്യാസ്തമയത്തിനു ശേഷം ചന്ദ്രക്കല 36 മിനിറ്റ് തുടരുമെന്നും അൽ സാദൂൺ അറിയിച്ചു.ഇപ്പോയത്തെ സാഹചര്യത്തില്‍  നഗ്നനേത്രങ്ങളിലൂടെ ചന്ദ്രനെ കാണുവാന്‍ സാധിക്കുമെന്നും ജൂലൈ 19 ന് അറഫാ ദിനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Related News