മാളുകളിൽ വാക്‌സിനേഷൻ എടുക്കാത്തവരുടെ പ്രവേശനം നിയന്ത്രിക്കാൻ 500 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ.

  • 26/06/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ മാളുകളിൽ വാക്‌സിനേഷൻ എടുക്കാത്തവരുടെ പ്രവേശനം നിയന്ത്രിക്കാൻ  ജൂൺ 27 ഞായറാഴ്ച മുതൽ പൊതു സുരക്ഷാ മേഖലയിലെ 500 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. മന്ത്രിസഭാ തീരുമാനത്തിൻറെ ഭാഗമായാണ് നടപടി. 

രാജ്യത്തെ 10 പ്രധാന ഷോപ്പിംഗ് മാളുകളിൽ 300 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും, 200 ഉദ്യോഗസ്ഥർ ചെറിയ വാണിജ്യ സമുച്ചയങ്ങളിൽ പട്രോളിംഗ് നടത്തും , മാളുകളിലെ  സുരക്ഷാ ഉദ്യോഗസ്ഥരുടെ തീരുമാനം നടപ്പാക്കുന്നത് നിരീക്ഷിക്കും 

മന്ത്രാലയത്തിന്റെ തീരുമാനങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതു സുരക്ഷാ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൂബി പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.


മാളുകളിലേക്കും റെസ്റ്റോറന്റുകളിലേക്കും പ്രവേശിക്കുന്നതിനുള്ള കുവൈറ്റ് "മൊബൈൽ" ഐഡി അല്ലെങ്കിൽ "ഇമ്മ്യൂൺ"  അപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണം,    പച്ച നിറത്തിലോ ഓറഞ്ച് നിറത്തിലോ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമേ മാളുകളിലേക്ക് പ്രവേശനം അനുവദിക്കൂ. 

Related News