കൊവിഡ് കേസുകളിൽ റെക്കോർഡ് വർധന;കുവൈത്തിനെ ഞെട്ടിച്ച് ജൂൺ.

  • 27/06/2021

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയുടെ തുടക്കം മുതൽ പരിഗണിക്കുമ്പോൾ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മാസമായി ജൂൺ മാറുന്നു. 25 ദിവസത്തിടെ 37,761 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 138 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

 പ്രാദേശികമായും ആഗോളപരമായും ജനിതക മാറ്റം വന്ന കൊവിഡിൻ്റെ വ്യാപനത്തെ ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. പുതുതായി ജനിതക മാറ്റം വന്ന കൊവിഡ് രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുക എന്നുള്ളതാണ് പ്രധാന ലക്ഷ്യം. 

നിലവിൽ രാജ്യത്ത് പടരുന്ന കൊവിഡിനെ പിടിച്ചുകെട്ടാനും വ്യാപന തോത് പരമാവധി കുറയ്ക്കാനുമാണ് ശ്രമങ്ങൾ നടക്കുന്നത്. ആശുപത്രികൾ നിറയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. 

വാക്സിൻ എടുക്കുന്നത് പരമാവധി പ്രോത്സാഹിപ്പിക്കും. വളരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടിന് പുറത്ത് ഇറങ്ങരുതെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകി.

Related News