കുവൈത്തിൽ ടൂറിസം മേഖല തകർന്നടിഞ്ഞു; നഷ്ടക്കണക്ക് പുറത്ത്.

  • 27/06/2021

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം ട്രാവൽ ആൻഡ് ടൂറിസം മേഖലയുടെ വരുമാനം 1.066 ബില്യൺ ദിനാർ ഇടിഞ്ഞതായി കണക്ക്. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ ആണ് കണക്ക് പുറത്തുവിട്ടത്.

 2019ലെ കണക്ക് പ്രകാരം വിദേശികളായ വിനോദ സഞ്ചാരികൾ കുവൈത്തിൽ ചെലവാക്കുന്നത് 342.5 മില്യൺ ദിനാറായിരുന്നു. 2020ൽ അത് 120.5 മില്യൺ ദിനാറായി കുറഞ്ഞു. 64.8 ശതമാനം ഇടിവാണ് ഉണ്ടായത്. ടൂറിസം മേഖലയിൽ 28,600 പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. 

2019ൽ 133,200 പേർക്ക് ജോലി ലഭിച്ചപ്പോൾ 2020ൽ 104,600 പേർക്ക് മാത്രമാണ് തൊഴിൽ ലഭിച്ചത്. ആഗോള തലത്തിൽ മേഖലയക്ക് 4.5 ട്രില്യൺ ഡോളറിൻ്റെ നഷ്ടമുണ്ടായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related News