പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; ഹൈ റിസ്ക്ക് രാജ്യങ്ങളുടെ പട്ടിക വിലയിരുത്താൻ ഒരുങ്ങി കുവൈറ്റ് മന്ത്രിസഭ.

  • 27/06/2021

കുവൈത്ത് സിറ്റി: കൊവിഡ് പശ്ചാത്തലത്തിൽ ഉയർന്ന റിസ്ക്കുള്ള രാജ്യങ്ങളുടെ പട്ടിക വിലയിരുത്താൻ ഒരുങ്ങി കുവൈറ്റ്  മന്ത്രിസഭ. ആരോഗ്യ മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ ഓരോ ആഴ്ചയിലും ഹൈ റിസ്ക്ക് രാജ്യങ്ങളുടെ പട്ടിക തയാറാക്കണമെന്ന് കമ്മ്യൂണിക്കേഷൻ സെൻ്ററിനോട് മന്ത്രിസഭ നിർദേശിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

കുവൈത്തിൽനിന്നു  ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് പുറപ്പെടുവാൻ സാധിക്കുമെങ്കിലും ഹൈ റിസ്ക് രാജ്യങ്ങൾക്ക്  തിരികെ നേരിട്ട് വരുവാൻ സാധിക്കില്ല . പുതിയ ജനിതക മാറ്റം സംഭവിച്ച കോവിഡ്  കണ്ടെത്തിയതിനെത്തുടർന്നാണ്  ഹൈ റിസ്ക്ക് രാജ്യങ്ങളുടെ വീണ്ടും പട്ടിക പരിശോധിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്  മറ്റൊരു രാജ്യം വഴി ആയിരിക്കും പ്രവേശനം അനുവദിക്കൂ എന്നാണു സൂചന. 

ഓഗസ്റ്റ് ഒന്നുമുതൽ പ്രവാസികൾ കുവൈത്തിലേക്ക് നേരിട്ട് വരാനിരിക്കെയാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം, നിലവിൽ ഇന്ത്യ ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ വരാനാണ് സാധ്യത, ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടിക എല്ലാ ആഴ്ചയിലും പുനഃപരിശോധിക്കും. ഓരോ രാജ്യങ്ങളുടെയും കോവിഡ് അവസ്ഥ വിലയിരുത്തിയശേഷം മാത്രമായിരിക്കും നേരിട്ടുള്ള പ്രവേശനം. കുവൈത്തിൽ നിലവിൽ കോവിഡ് വ്യാപനം ഏറ്റവും ഉയർന്ന നിലയിലാണ്, കൊവിഡ് മഹാമാരിയുടെ തുടക്കം മുതൽ പരിഗണിക്കുമ്പോൾ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്  ഈ മാസമാണ്.

 പ്രാദേശികമായും ആഗോളപരമായും ജനിതക മാറ്റം വന്ന കൊവിഡിൻ്റെ വ്യാപനത്തെ ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. പുതുതായി ജനിതക മാറ്റം വന്ന കൊവിഡ് രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുക എന്നുള്ളതാണ് പ്രധാന ലക്ഷ്യം.  

Related News