പ്ര​വേ​ശ​ന നി​യ​ന്ത്ര​ണം; അനധികൃതമായി മാളില്‍ കയറിയാല്‍ അയ്യായിരം ദിനാര്‍ പിഴ

  • 27/06/2021



കുവൈത്ത് സിറ്റി : പ്രതിരോധ വാക്സിനേഷൻ സ്വീകരിക്കാത്തവര്‍ മാളുകളിലോ റെ​സ്​​റ്റാ​റ​ൻ​റു​കളിലോ ഹെ​ൽ​ത്​ ക്ല​ബു​ക​ളിലോ സ​ലൂ​ണു​കളിലോ അനധികൃതമായി പ്രവേശിച്ചാല്‍ അയ്യായിരം ദിനാര്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാസി വകുപ്പ് പുറത്തിറക്കിയ  കു​വൈ​ത്ത് മൊ​ബൈ​ൽ ഐ​ഡി വഴിയോ ആരോഗ്യവകുപ്പിന്‍റെ ഇ​മ്മ്യൂ​ൺ ആ​പ്പ് വഴിയോ വാക്സിനേഷന്‍ സ്​​റ്റാ​റ്റ​സ് പരിശോധിച്ച ശേഷമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുക. കുത്തിവയ്പ് എടുക്കാത്ത ആളുകളെ  കോംപ്ലക്സുകൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നീവടങ്ങളില്‍ കയറ്റില്ല. 

ആ​രോ​ഗ്യ​മ​ന്ത്ര​ല​യ​ത്തി​ൽ​നി​ന്ന് പ്ര​ത്യേ​ക ഇ​ള​വ് നേ​ടി​യ​വ​ർ, 16 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, സ്ഥാ​പ​ന ഉ​ട​മ​ക​ൾ എ​ന്നി​വ​ർ​ക്ക് നി​ബ​ന്ധ​ന​ക​ളോ​ടെ പ്ര​വേ​ശ​നം ഉ​ണ്ടാ​കും. നിയമം നടപ്പിലാക്കുന്നതിനായി പ്രത്യേകമായ സംഘങ്ങളെ നിയമിച്ചിട്ടുണ്ടെന്നും പരിശോധനകളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. 

Related News