വാക്സിൻ എടുക്കാത്തവർക്ക് പ്രവേശന വിലക്ക്; ആദ്യ ദിവസം നിരവധി നിയമ ലംഘനങ്ങൾ.

  • 27/06/2021

കുവൈത്ത് സിറ്റി: വാക്സിൻ സ്വീകരിക്കാത്തവർക്ക് വിവിധ സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ മന്ത്രിസഭ തീരുമാനം നടപ്പാക്കി തുടങ്ങി. ഗവർണറേറ്റുകളിൽ മുനിസിപ്പാലിറ്റി സംഘം പരിശോധനകൾ നടത്തി. ആരോഗ്യ മുൻകരുതലുകൾ പാലിക്കാത്ത മൂന്ന് നിയമ ലംഘനങ്ങൾ കണ്ടെത്തി. 13 മുന്നറിയിപ്പുകൾ നൽകി.

ഹവല്ലി  മുനിസിപ്പാലിറ്റിയിൽ നടത്തിയ പരിശോധനയിൽ മൂന്ന് സലൂണുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തുകയും നാല് മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു. 

തലസ്ഥാനം ഉൾക്കൊള്ളുന്ന ഗവർണറേറ്റുകൾക്ക് പുറമെ ഹവല്ലിയിലെ ബാർബർ ഷോപ്പുകൾ, ജഹറ ഗവർണറേറ്റിലെ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾ, അഹമദി ഗവർണറേറ്റുകളിലെ പ്രധാന വാണിജ്യ കോംപ്ലക്സുകൾ, മുബാറക് അൽ കബീർ ഗവർണറേറ്റിലെ കഫേകളിലും റെസ്റ്ററൻറുകളിലും പരിശോധന നടന്നു.

Related News