വ്യാപാര മാളുകളില്‍ പട്ടാളം അണിനിരന്നു; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പ് നല്‍കി അധികൃതര്‍

  • 27/06/2021

കുവൈത്ത് സിറ്റി : കൊറോണ വാക്സിന്‍ സ്വീകരിക്കാത്തവരുടെ പ്ര​വേ​ശ​ന നി​യ​ന്ത്ര​ണത്തിനായി വ്യാപാര സമുച്ചയങ്ങളില്‍ പട്ടാളത്തെ അണിനിരത്തിയതായി അധികൃതര്‍ അറിയിച്ചു . കഴിഞ്ഞ ദിവസം ചേര്‍ന്ന മ​ന്ത്രി​സ​ഭ തീരുമാന​ പ്ര​കാ​രമാണ്  വ​ലി​യ മാ​ളു​ക​ൾ, റെ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ഹെ​ൽ​ത്​ ക്ല​ബു​ക​ൾ, സ​ലൂ​ണു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളിലേക്ക് വാക്സിനേഷന്‍ സ്വീകരിക്കത്തവര്‍ക്ക് പ്രവേശനം വിലക്കിയത്.തയ്യാറെടുപ്പുകള്‍ പരിശോധിക്കുന്നതിനായി  ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഫരാജ് അൽ സൗബി  അവന്യൂസ് മാളിൽ സന്ദർശനം നടത്തി. വാണിജ്യ സമുച്ചയങ്ങളിൽ ആളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ കര്‍ശനമായ  നടപടിക്രമങ്ങളാണ് ആഭ്യന്തര വകുപ്പിന്‍റെ നേതൃത്വത്തില്‍ കൈകൊള്ളുന്നത്.പ്ര​വേ​ശ​ന നി​യ​ന്ത്ര​ണത്തിന്‍റെ ഭാഗമായി  360 മാളിലെ 20 ഗേറ്റുകളിൽ 7 എണ്ണം അടച്ചു. അവന്യൂസിലെ 40 ഗേറ്റുകളില്‍ 17 ഗേറ്റുകൾ മാത്രമാണ് ഇന്ന് തുറന്നത്.  വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഗേറ്റുകളില്‍  പരിശോധിക്കുന്നതിനെ തുടര്‍ന്ന് പലയിടത്തും നീണ്ട ക്യൂകള്‍ കാണാമായിരുന്നു. 

ഇമ്മ്യൂണിറ്റി ആപ്പ്, കുവൈറ്റ് മൊബൈൽ ആപ്പ് എന്നീവ വഴിയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ വാക്സിന്‍ സ്റ്റാറ്റസ് പരിശോധിക്കുന്നത്. അതിനിടെ ഗർഭിണികൾ, 16 വയസ്സിന് താഴെയുള്ളവർ,സ്ഥാ​പ​ന ഉ​ട​മ​ക​ൾ എ​ന്നി​വ​ർ​ക്ക് നി​ബ​ന്ധ​ന​ക​ളോ​ടെ  ഇളവുകള്‍ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫർവാനിയ ഗവർണറേറ്റിലെ പബ്ലിക് സെക്യൂരിറ്റി ഓപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സ്വാലിഹ്  അൽ അസ്മി അവന്യൂസ് മാളിൽ സുരക്ഷാ ഉധ്യോഗസ്തര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. 

Related News