വർക്ക് ഫ്രം ഹോം അവസാനിക്കുന്നു, ഓഗസ്റ്റ് 1 മുതൽ മുഴുവൻ ജോലിക്കാരും ഓഫീസിൽ എത്തണമെന്ന് PAM.

  • 27/06/2021

കുവൈറ്റ് സിറ്റി :  കോവിഡ് പാൻഡെമിക്കിനെ തുടർന്ന് തൊഴിൽ ഇടങ്ങളിൽ 50 ശതമാനത്തിൽ കൂടുതൽ തൊഴിലാളികൾ അനുവദിക്കരുതെന്ന സർക്കുലർ പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ (PAM ) ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ സസ്പെൻഡ് ചെയ്തു.  ഓഗസ്റ്റ് 1 മുതൽ മുഴുവൻ ജോലിക്കാരും ഓഫീസിൽ എത്തണം, പുതിയ തീരുമാനത്തിൽ നിന്ന്  ഗർഭിണികൾ, ഹൃദ്രോഗം, വൃക്ക തകരാറ്, ക്യാൻസർ രോഗികൾ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. 

 മുഴുവൻ തൊഴിലാളികളും മടങ്ങിയെത്തി രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ഔദ്യോഗിക  ജോലി സമയം പാലിക്കുമെന്നും, ഓഗസ്റ്റ് ഒന്ന് മുതൽ ഫിംഗർ സിസ്റ്റമോ മറ്റേതെങ്കിലും അനുവദിച്ച ആപ്ലിക്കേഷനോ അറ്റെൻഡൻസ് രേഖപ്പെടുത്താനുപയോഗിക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. 

Related News