അഞ്ച് വര്‍ഷത്തിനിടെ മയക്കുമരുന്ന് ആസക്തി കവര്‍ന്നത് 327 ജീവന്‍.

  • 28/06/2021

കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 9,787 കേസുകള്‍ വന്നതായി അല്‍ സബാഹ് സ്പെഷ്യലൈസ്ഡ് ഹെല്‍ത്ത് സോണ്‍ ഡയറക്ടര്‍ ഡോ. അഹമ്മദ് അല്‍ ഷാറ്റി. ഉപയോഗിക്കാനുള്ള ഉദ്ദേശ്യത്തോടെ മയക്കുമരുന്ന് കൈവശം വയ്ക്കുക, കടത്താന്‍ ശ്രമിക്കുക തുടങ്ങിയ കേസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 

മദ്യം, മയക്കുമരുന്ന് എന്നിവയോടുള്ള ആസക്തി മൂലം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 327 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതേ കാലയളവില്‍ കണക്കുകള്‍ പ്രകാരം കുവൈത്തില്‍ മയക്കുമരുന്ന് കേസുകളിലെ പ്രതികളുടെ എണ്ണം 8,177 ആണ്. ഇവരിൽ 174 പേർ ലഹരിവസ്തുക്കൾ കൈവശം വച്ചിട്ടുണ്ടെന്നും ദുരുപയോഗം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയും വില്‍പ്പന നടത്താനും ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വിദേശത്ത് നിന്ന് മയക്കുമരുന്ന് കടത്തുകയും ചെയ്തിട്ടുണ്ട്. ലോക ലഹരി വിരുദ്ധ ദിനത്തില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related News