കുവൈത്തിൽ മെഡിക്കല്‍ സ്റ്റാഫുകളുടെ കൂട്ടരാജി; ആരോഗ്യ മന്ത്രലായം നേരിടുന്നത് കനത്ത വെല്ലുവിളി.

  • 28/06/2021

കുവൈത്ത് സിറ്റി: കൊവിഡ് മഹമാരിയോടുള്ള പോരാട്ടം മുന്നോട്ട് പോകുമ്പോള്‍ കുവൈത്ത് ആരോഗ്യ മന്ത്രലായം നേരിടുന്നത് കനത്ത വെല്ലുവിളികള്‍. പുറത്ത് നിന്നുള്ള വെല്ലുവിളികള്‍ക്ക് പുറമെ മെഡിക്കല്‍ സ്റ്റാഫുകളുടെ കൂട്ടരാജി അകത്ത് നിന്നും മന്ത്രാലയത്തിന് ആശങ്കകള്‍ നല്‍കുകയാണ്. 

കഴിഞ്ഞ ആഴ്ച വലിയ തോതില്‍ മെഡിക്കല്‍ സ്റ്റാഫുകള്‍ രാജിവെച്ചിരുന്നു. രണ്ട് വര്‍ഷത്തോളം പൂര്‍ണ്ണമായി ജോലിയില്‍ മുഴുകിയിട്ടും അവഗണനയും വിശ്വാസ വഞ്ചനയും നേരിടേണ്ടി വന്നതാണ് പ്രവാസികളായ ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും രാജിക്ക് കാരണമെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 

മെഡിക്കല്‍, നേഴ്സിംഗ് കേഡര്‍മാരെ മുന്നണി പോരാളികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതാണ് രാജിക്ക് കാരണമെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം ഡോക്ടര്‍മാര്‍ നിഷേധിച്ചു. 

ഏകദേശം രണ്ട് വർഷമായി അവധിക്കാലം കൂടാതെ മെഡിക്കൽ സ്റ്റാഫുകള്‍ തുടർച്ചയായി ജോലി ചെയ്യുന്നതിനാൽ രണ്ടാഴ്ചയിൽ കൂടാത്ത അവധിക്കാലം അനുവദിക്കാൻ ഒരു മാസം മുമ്പ് മന്ത്രാലയം സമ്മതിച്ചിരുന്നു. എന്നാല്‍, ആ തീരുമാനം ഉടന്‍ താത്കാലികമായി മാറ്റി. 

തങ്ങളുടെ കുടുംബത്തെ കാണാന്‍ സാധിക്കാത്തത് അവര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കൂടാതെ, ശമ്പളം, പ്രെമോഷന്‍, അലവന്‍സുകള്‍ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ മെഡിക്കല്‍ സ്റ്റാഫുകള്‍ ഉയര്‍ത്തുന്നുണ്ട്.

Related News