പോലീസുകാരന്റെ കൊലപാതകം, ആഭ്യന്തര മന്ത്രി രാജിവയ്ക്കണം; കുവൈറ്റ് എംപിമാർ.

  • 28/06/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ സുരക്ഷാ പ്രശ്നങ്ങൾ അപകടകരമായ നിലയിൽ എത്തിയിട്ടുണ്ടെന്ന് താമിർ അൽ സുവൈറ്റ്, ഇന്ന് രാവിലെ കുവൈത്തിൽ നടന്ന  ഇരട്ട കൊലപാതകത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ പരാമർശം. “അഭൂതപൂർവമായ അരക്ഷിതാവസ്ഥക്ക് കുവൈറ്റ് സാക്ഷ്യം വഹിക്കുകയാണ്” എന്ന് എം‌പി അബ്ദുൾ കരീം അൽ-കന്ദാരി പറഞ്ഞു.

ഇന്ന് രാവിലെയാണ് കുവൈത്തിലെ അൽ ഖുസൂറിൽ കുവൈത്തി മാതാവിനെ കൊലപ്പെടുത്തിയ സിറിയൻ യുവാവിനെ പിന്തുടർന്ന പോലീസുകാരനെ മെഹ്ബൂല പ്രദേശത്ത് കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തിയത് .  കൊലപ്പെടുത്തിയ ശേഷം കൊലയാളി തോക്കുമായി കടന്നു കളഞ്ഞു. 19 കാരനായ സിറിയൻ യുവാവ്  തന്റെ മാതാവിനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു, അദ്ദേഹത്തെ പിന്തുടർന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെയാണ്  കൊലപ്പെടുത്തിയത്,  ശേഷം അദ്ദേഹത്തിന്റെ തോക്കുമായി രക്ഷപ്പെട്ടു.   

തുടർന്ന് മണിക്കൂറുകൾക്കകം വഫ്ര പ്രദേശത്ത് ഒളിഞ്ഞിരുന്ന കൊലയാളിയെ സുരക്ഷാ സേന കണ്ടെത്തി പിടികൂടി, ആയുധം കൈവശം വച്ച   പ്രതിയെ കാലിൽ വെടിവെച്ചുവീഴ്ത്തിയാണ് പിടികൂടിയത്. 



   

Related News