വാക്സിൻ എടുക്കാത്തവർക്ക് പ്രവേശന വിലക്ക്; ഹെൽത്ത് ക്ലബ്ബുകൾ പ്രതിസന്ധിയിൽ.

  • 28/06/2021

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് വിവിധ സ്ഥലങ്ങളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പിലാക്കി തുടങ്ങിയതോടെ ഹെൽത്ത് ക്ലബ്ബുകൾ പ്രതിസന്ധിയിൽ. വാക്സിനേഷൻ രേഖ പരിശോധിച്ച് മാത്രമാണ് ഇപ്പോൾ ഹെൽത്ത് ക്ലബ്ബുകളിൽ പ്രവേശനം അനുവദിക്കുന്നുള്ളൂ. 

എന്നാൽ ക്ലബ്ബുകളിൽ നേരത്തെ സബ്സ്ക്രിപ്ഷൻ എടുത്തവരുണ്ട്. അവർ വാക്സിൻ എടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ എന്തു ചെയ്യുമെന്നുള്ളതാണ് ഹെൽത്ത് ക്ലബ്ബുകളെ ആശങ്കപ്പെടുത്തുന്നത്. മന്ത്രിസഭ തീരുമാനം നടപ്പാക്കുമെന്ന് ഹെൽത്ത് ക്ലബ്ബ് സൂപ്പർവൈസർമാർ പ്രതികരിച്ചു. 

തീരുമാനം നടപ്പാക്കാതെ എന്തെങ്കിലും പിഴ ചുമത്തപ്പെടുന്നതിലും ക്ലബ്ബിൻ്റെ മതിപ്പ് കളയാനും ആഗ്രഹിക്കുന്നില്ല. എന്നാൽ, സബ്സ്ക്രിപ്ഷൻ ഉളളവരുടെ വിഷയത്തിൽ എന്തെങ്കിലും പ്രതിവിധി വേണമെന്ന് അവർ കൂട്ടിച്ചേർത്തു. 

Related News