കോവിഡ് പ്രതിസന്ധി; എട്ടിന ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

  • 28/06/2021

ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ എട്ടിന ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. ധനമന്ത്രി നിര്‍മലാ സീതാരാമനാണ് പ്രഖ്യാപനം നടത്തിയത്. സാമ്പത്തികആരോഗ്യ മേഖലകള്‍ക്കാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ നാല് പദ്ധതികള്‍ പുതിയതും ഒരെണ്ണം ആരോഗ്യ അടിസ്ഥാന സൗകര്യത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.

കോവിഡ് ബാധിത മേഖലകള്‍ക്കായി 1.1 ലക്ഷം കോടി രൂപയുടെ വായ്പ ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. 50000 കോടി രൂപയുടെ സഹായമാണ് ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യത്തിനായി മാറ്റിവെച്ചിരിക്കുന്നത്. പുതിയ പദ്ധതിയായ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമിന് കീഴില്‍ 25 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കും. ഈ വായ്പ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളിലൂടെ ലഭ്യമാക്കും. പരമാവധി 1.25 ലക്ഷം രൂപയാണ് വായ്പയായി ലഭിക്കുക. ആരോഗ്യ മേഖലയ്ക്ക് 7.95 ശതമാനവും മറ്റുമേഖലകള്‍ക്ക് 8.25 ശതമാനവുമാണ് പലിശനിരക്കെന്നും ധനമന്ത്രി വ്യക്തമാക്കി.

Related News