കോ ഓപ്പറേറ്റീവ് സ്റ്റോറുകളിലും സമാന്തര വിപണികളിലും വാക്‌സിനെടുക്കാത്തവർക്കും പ്രവേശനം.

  • 28/06/2021

കുവൈറ്റ് സിറ്റി :  6000 സ്ക്യുയർ ഫീറ്റിൽ കവിയാത്ത കോ ഓപ്പറേറ്റീവ് സ്റ്റോറുകളിലും,  ജംഇയകളിലും, സൂപ്പർമാർക്കറ്റുകളിലും  വാക്‌സിനെടുക്കാത്തവർക്കും പ്രവേശനം അനുവദിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

വാക്‌സിനെടുക്കാത്തവർ  പൊതുസ്ഥലങ്ങളിൽ  പ്രവേശിക്കുന്നത് തടയാനുള്ള തീരുമാനം സഹകരണ സംഘങ്ങൾക്കും 6,000 ചതുരശ്ര മീറ്ററിൽ താഴെയുള്ള സമാന്തര വിപണികൾക്കും (സൂപ്പർമാർക്കറ്റുകൾ),  ഭക്ഷണശാലകളിലും, മത്സ്യം, പച്ചക്കറികൾ, അറവുശാലകൾ എന്നിവയ്ക്ക്  ബാധകമല്ല,  എന്നാൽ മാളുകളിലെ ഇത്തരം സ്ഥാപനങ്ങളിൽ പാവേശനമുണ്ടാകില്ല, മാളുകൾക്ക് പുറത്തുള്ള അല്ലെങ്കിൽ സ്വത്രന്ത്രമായി ഒറ്റപ്പെട്ടു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ  പ്രവേശിക്കാം.    

Related News