കുവൈത്തിൽ എന്‍ട്രി വിസകള്‍ വര്‍ക്ക് വിസയായി മാറ്റാന്‍ അനുമതി

  • 29/06/2021

കുവൈത്ത് സിറ്റി: റിക്രൂട്ട്മെന്‍റ്  വിസകള്‍ നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ സുപ്രധാന നീക്കവുമായി കുവൈത്ത്. വാണിജ്യ സന്ദർശന വിസകൾ വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറ്റുന്നതിനുള്ള അനുമതി മന്ത്രിസഭയുടെ ജനറല്‍ സെക്രട്ടറിയറ്റ് നല്‍കിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

ഇത് സംബന്ധിച്ച് മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറലിന്, ജനറല്‍ സെക്രട്ടറിയറ്റ് കത്തയച്ചു. വാണിജ്യ കമ്പനികളുടെയും കടകളുടെയും ഉടമകള്‍ കൊമേഴ്സ്യല്‍ വിസിറ്റിനുള്ള എന്‍ട്രി വിസ വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറ്റാന്‍ അനുവദിക്കണെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. 

കൊമേഴ്സ്യല്‍ എന്‍ട്രി വിസയിൽ വന്നവർ  രാജ്യം വിടാതെ തന്നെ ഇക്കാര്യം പരിഗണിക്കണമെന്നായിരുന്നു അപേക്ഷ. കൊവിഡിനെ നേരിടുന്നതിനുള്ള മന്ത്രിതല കമ്മിറ്റി ഈ അപേക്ഷ പരിഗണിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

Related News