അനധികൃത ഒത്തുചേരല്‍; വിദേശികളെ നാട് കടത്തുമെന്ന് ആഭ്യന്തര വകുപ്പ്.

  • 30/06/2021

കുവൈത്ത് സിറ്റി : രാജ്യ താല്‍പ്പര്യത്തിനും സുരക്ഷക്കും ധാർമ്മികതക്കും ഹാനികരമായ പെരുമാറ്റം നടത്തുന്ന വിദേശികളെ ഉടന്‍ നാടുകടത്താൻ ആഭ്യന്തരമന്ത്രി ശൈഖ്  തമർ അൽ അലി നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം കുവൈത്ത് സിറ്റിയിലെ ഇറാദ സ്ക്വയറില്‍ സര്‍ക്കാരിനെതിരെ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ഒരു വിദേശിയെ രാജ്യത്ത് നിന്നും നാടുകടത്തിയിരുന്നു. 

അനധികൃത ഒത്തുചേരലുകളിൽ പങ്കെടുക്കുകയോ കുവൈത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയോ ചെയ്യുന്ന ഏതൊരു താമസക്കാരനെയും ഉടനടി നാട് കടത്തുമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചകൾ ഉണ്ടാവില്ലെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. നേരത്തെ വാക്സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിരെയും ഇ​റാ​ദ സ്ക്വയര്‍ കേന്ദ്രീകരിച്ച് പ്രതിഷധങ്ങള്‍ നടന്നിരുന്നു. 'എന്‍റെ ശരീരം എന്‍റെ അവകാശം " എന്ന പേരില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ സ്വദേശികളോടപ്പം നിരവധി വിദേശികളും പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. 

Related News