അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ജൂലൈ 31 വരെ നീട്ടി

  • 30/06/2021

ന്യൂ ഡെൽഹി: അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ജൂലൈ 31 വരെ നീട്ടി. ഡയറക്​ടർ ജനറൽ ഓഫ്​ സിവിൽ ഏവിയേഷനാണ്​ ഉത്തരവിറക്കിയത്​. കൊറോണ​ പശ്​ചാത്തലത്തിലാണ്​ വിലക്ക്​ നീട്ടിയത്​.

കാർഗോ വിമാനങ്ങൾ, എയർ ബബിൾ കരാർ പ്രകാരമുള്ള വിമാനങ്ങൾ എന്നിവ സർവീസ്​ നടത്തുമെന്ന്​ ഡി.ജി.സി.​എ അറിയിച്ചു. കൊറോണയെ തുടർന്ന് കഴിഞ്ഞ 15 മാസങ്ങളായി അന്താരാഷ്​ട്ര വിമാനസർവീസ്​ നിർത്തിവെച്ചിരിക്കുകയാണ്​.

അതേസമയം ഡെൽറ്റ പ്ലസ്​ വകഭേദം രാജ്യത്ത്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക്​ വിലക്കേർപ്പെടുത്തിയിട്ടുണ്ട്​.

Related News