കുവൈത്തിന്‍റെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു ; കുവൈത്തിന് ആശംസയുമായി യുഎഇ സ്ഥാനപതി

  • 30/06/2021

കുവൈത്ത് സിറ്റി: ബഹിരാകാശ പദ്ധതികള്‍ക്കായി കൂടുതല്‍ നിക്ഷേപം നടത്തുന്ന  കുവൈത്തിന് ആശംസയുമായി യുഎഇ സ്ഥാനപതി ഡോ. മാറ്റര്‍ ഹമദ് അല്‍ നെയാദി. ബഹിരാകാശ പദ്ധതികളിലെ നിക്ഷേപം നിസ്സംശയം ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് പറയാം. അതില്‍ കുവൈത്തിന് എല്ലാ വിജയാശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, കുവൈത്തിന്‍റെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചതായി കുവൈത്ത് ഓര്‍ബിറ്റല്‍ സ്പേസ് കമ്പനി ഡയറക്ടര്‍ ജനറല്‍ ഡോ. ബാസം അല്‍ ഫെയ്‍ലി പറഞ്ഞു. യുഎസിലെ ഫ്ലോറിഡയിലുള്ള വിക്ഷേപണ നിലയത്തില്‍ നിന്നാണ് ചൊവ്വാഴ്ച വൈകുന്നേരം 9.56നും 10.54നും ഇടയില്‍ വിക്ഷേപണം നടന്നത്.

Related News