കുവൈത്തിൽ മാനസികാരോഗ്യ പ്രശനമുള്ള പ്രവാസികൾ 37,000 പേർ, അപകടകരമെന്ന് എംപി.

  • 30/06/2021

കുവൈത്ത് സിറ്റി: മാനസികാരോഗ്യ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത 37,000 പ്രവാസികളുടെ സാന്നിധ്യം കുവൈത്തിലുള്ളത് ഗുരുതരമായ പ്രത്യാഘാതങ്ങങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ബാദര്‍ അല്‍ ഹുമൈദി എംപി. 

ഈ സാഹചര്യം കുവൈത്ത് സമൂഹത്തിന്‍റെ നാശത്തിന് കാരണമാകുമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ രാജ്യത്തെക്കുള്ള പ്രവേശനം തടയണമെന്നും അല്‍ ഹുമൈദി ആവശ്യപ്പെട്ടു. 

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മാനസിക വെല്ലുവിളി നേരിടുന്നവരെ ചികിത്സിക്കേണ്ടത് കുവൈത്തിന്‍റെ ഉത്തരവാദിത്തം അല്ലെന്നും അത് അതാത് രാജ്യം ചെയ്യേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News