ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍ ലഭ്യമാണ്; രജിസ്റ്റര്‍ ചെയ്യണമെന്ന് കുവൈറ്റ് ആരോഗ്യ അധികൃതര്‍

  • 30/06/2021

കുവൈത്ത് സിറ്റി: ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നിലവില്‍ വാക്സിന്‍ ലഭ്യമാണെന്ന് അധികൃതര്‍. ഗര്‍ഭിണികകളും മുലയൂട്ടുന്ന അമ്മമാരും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ വാക്സിനേഷന്‍ കമ്മിറ്റി അംഗം ഡോ. ഖാലിദ് അല്‍ സെയ്ദ് പറഞ്ഞു. 

രാജ്യത്ത് വാക്സിനേഷന്‍ നല്‍കുന്നതിന്‍റെ വേഗം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളെ ഒഴിവാക്കിയുള്ള കണക്കെടുത്താല്‍ പ്രതിദിനം ജനസംഖ്യയുടെ ഒരു ശതമാനത്തിന് വാക്സിന്‍ നല്‍കാന്‍ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

ഒപ്പം വാക്സിന്‍ സുരക്ഷിതവും ഫലപ്രാപ്തയും ഉള്ളതാണെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാരും സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Related News