കുവൈത്തിൽ ഡോക്ടർമാരെ ആക്രമിക്കുന്നവർക്കെതിരെ നിയമ നടപടി.

  • 30/06/2021

കുവൈത്ത് സിറ്റി: ഡോക്ടർമാരെ ആക്രമിക്കുന്നവർക്കെതിരെ കേസ് ഫയൽ ചെയ്യുമെന്ന് കുവൈത്ത് മെഡിക്കൽ അസോസിയേഷൻ ചെയർമാൻ ഡോ. അഹമ്മദ് അൽ എനേസി വ്യക്തമാക്കി. അത്തരം നാല് കേസുകൾ ഇതിനകം കോടതിയിൽ ഫയൽ ചെയ്തതായും അദ്ദേഹം അറിയിച്ചു.

ഡോക്ടർമാരുടെ മാനുഷിക മൂല്യങ്ങളോടെയുള്ള പ്രവർത്തനത്തെ സംശയിക്കുന്നതും തെറ്റായ വിവരങ്ങളും മറ്റും പ്രചരിപ്പിക്കുന്നതും രാജ്യത്തെ ആരോഗ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് മഹാമാരിയുടെ സമയത്ത് ജീവനുകൾക്കായി പൊരുതുന്ന ഡോക്ടർമാരെ സംരക്ഷിക്കണമെന്നും കെഎംഎ ചെയർമാൻ ആഹ്വാനം ചെയ്തു.

Related News