കൊവൊവാക്‌സ്: ഇന്ത്യയിൽ പുതിയൊരു വാക്‌സിനു കൂടി അനുമതി ലഭിച്ചേക്കും

  • 30/06/2021

ന്യൂഡെൽഹി: അമേരിക്കൻ വാക്‌സിൻ നിർമാതാക്കളായ നൊവാവാക്‌സ് കമ്പനിയുടെ കൊവൊവാക്‌സിന് അടുത്ത ജൂലൈ, സെപ്റ്റംബർ മാസത്തിനുള്ളിൽ അനുമതി ലഭിച്ചേക്കും. എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ കമ്പനി സിഇഒ സ്റ്റാൻലി ഇറാക് ആണ് ഇക്കാര്യമറിയിച്ചത്.

ഒരു ഡോളറിനു താഴെ മാത്രമേ വാക്‌സിന് വിലയുണ്ടാകൂ എന്നും എന്നാൽ ഇന്ത്യയിൽ കൊവിഷീൽഡിനേക്കാൾ വില കൂടുതലായിരിക്കുമെന്നും കമ്പനി അറിയിച്ചു. ഡെൽറ്റ വകഭേദത്തിന് വാക്‌സിൻ ഫലപ്രദമാണോ എന്നതിനെക്കുറിച്ച്‌ വിവരങ്ങൾ ലഭ്യമല്ല.

ബ്രിട്ടനിൽ നടത്തിയ മൂന്നാം ഘട്ട വാക്‌സിൻ പരിശോധനയിൽ കൊറോണ വൈറസിനോട് കൊവൊവാക്‌സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഎസ്സിൽ അനുമതി ലഭിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ്. അതുതാമസിയാതെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡെൽറ്റ വകഭേദത്തെ ചെറുക്കുന്നതിനെക്കുറിച്ച്‌ വ്യക്തതയില്ലെങ്കിലും നൊവാവാക്‌സിന്റെ കൊവൊവാക്‌സ്, കൊറോണ വൈറസിനോട് 90 ശതമാനം ഫലപ്രദമാണ്. ഇന്ത്യയിൽ അനുമതി ലഭിക്കുന്ന അതേസമയം, യൂറോപ്പിലും യുകെയിലും അനുമതി ലഭിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related News