കോവിഡ് രണ്ടാം തരംഗത്തില്‍ മാത്രം മരിച്ചത് 800 ഡോക്ടര്‍മാര്‍

  • 01/07/2021

പുനെ: ഈ വര്‍ഷം ഉണ്ടായ കോവിഡ് രണ്ടാം തരംഗത്തില്‍ മാത്രം 800 ഡോക്ടര്‍മാര്‍ മരണമടഞ്ഞുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇതില്‍ കൂടുതല്‍ പേരും ബിഹാര്‍, ഡല്‍ഹി എന്നിവിടങ്ങളിലാണെന്നും കണക്കുകള്‍ പറയുന്നു.

മരിച്ചവരില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ എത്ര, ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ എത്ര എന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നുവരികയാണെന്ന് അസോസിയേഷന്‍ അറിയിച്ചു. മരിച്ചവരില്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ വളരെ കുറവാണ്. കുറച്ച് പേര്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തവരാണ് എന്നാണ് പ്രാഥമിക നിഗമനം.

കോവിഡ് 19 മൂലം ഇന്നുവരെ 1500 ഡോക്ടര്‍മാരാണ് മരണമടഞ്ഞത്. ജൂലൈ ഒന്ന് ഡോക്ടര്‍ ദിനത്തില്‍ 'രക്ഷകരെ രക്ഷിക്കുക' എന്ന മുദ്രാവാക്യമായിരിക്കും ഉയര്‍ത്തുകയെന്നും ഐ.എം.എ പ്രഖ്യാപിച്ചു.

Related News