സാമ്പത്തിക ബാധ്യത; കുവൈത്ത് പെട്രോളിയം ഒരു ബില്യണ്‍ ഡോളര്‍ വായ്പ എടുക്കുന്നു.

  • 01/07/2021

കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ ഒരു ബില്യണ്‍ ഡോളര്‍ വായ്പ എടുക്കുകയാണെന്ന് സ്ഥിരീകരിച്ച് പെട്രോളിയം മന്ത്രി മുഹമ്മദ് അല്‍ ഫാരിസ്. കോര്‍പ്പറേഷന്‍റെ വിഭവങ്ങളിൽ കൊണ്ട് സാമ്പത്തിക കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് വായ്പ എടുക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. 

ഇറ്റാലിയൻ ക്രെഡിറ്റ് ഏജൻസിയായ എസ്എസിഇയില്‍ നിന്ന് വായ്പ എടുക്കുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. വായ്പ തുക ഒരു ബില്യണ്‍ യുഎസ് ഡോളര്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി. 

എണ്ണ മേഖലയിലെ വളര്‍ച്ച ലക്ഷ്യമിട്ട് കെപിസി നിരവധി ക്യാപിറ്റല്‍ പ്രോജക്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ട്. രാജ്യത്തോടും  ഉപഭേക്താക്കളോടും വിതരണക്കാരോടും തൊഴിലാളികളോടുമെല്ലാം കോര്‍പ്പറേഷന് സാമ്പത്തിക ബാധ്യത നിലവിലുണ്ട്. ഇതാണ് വായ്പ എടുക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.

Related News