കുവൈത്തിൽ വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

  • 01/07/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്നലെ 1836 പേര്‍ക്ക് കൂടെ കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രലായം അറിയിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 356,687 ആയി ഉയര്‍ന്നു. എട്ട് മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ ഏഴ് പേരും വാക്സിന്‍ സ്വീകരിച്ചവരല്ല. ഒരാൾ രണ്ടും വാക്‌സിനും സ്വീകരിച്ചയാളാണ്, ഇതോടെ രണ്ടു വാക്‌സിനും സ്വീകരിച്ച മൂന്ന് പേരാണ് കുവൈത്തിൽ മരണപ്പെട്ടത്, അതോടൊപ്പം ഒരു വാക്‌സിൻ മാത്രം സ്വീകരിച്ച രണ്ടുപേരും കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ടു. 

ആകെ മരണം 1969 ആയെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അല്‍ സനദ് പറഞ്ഞു. 1677 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 336,122 ആണ്. 94.23 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത് 296 പേരാണ്. 

നിലവില്‍ ചികിത്സയിലുള്ളത് 18596 പേരാണ്. 14,887 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 12.33 ശതമാനമായി. എല്ലാവരും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സമ്പര്‍ക്കം ഒഴിവാക്കി സാമൂഹ്യ അകലം ഉറപ്പാക്കണമെന്നും അദ്ദേഹം ആഹ്വനം ചെയ്തു.

Related News