പെട്രോൾ പമ്പുകളിൽ 200 ഫിൽ‌സ് സർവീസ് ചാർജ്; നിയമവിരുദ്ധമെന്ന് വാണിജ്യ മന്ത്രലായം.

  • 01/07/2021

കുവൈത്ത് സിറ്റി: ഇന്ധനം നിറയ്ക്കുമ്പോള്‍ 200 ഫില്‍സ് ഫീസ് ഏര്‍പ്പെടുത്താനുള്ള അല്‍ ഔല ഫ്യൂവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ തീരുമാനം നിയമവിരുദ്ധമെന്ന് വാണിജ്യ മന്ത്രലായം. ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതിന് കമ്പനിക്ക് ഔദ്യോഗികമായ മുന്നറിയിപ്പ് നല്‍കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. 

എന്നാല്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ 200 ഫില്‍സ് ഈടാക്കി അധിക സേവനങ്ങള്‍ നല്‍കുമെന്നാണ് കമ്പനിയുടെ വിശദീകരണം. ടയറുകള്‍ പരിശോധിക്കുക, വിന്‍ഡ് ഷീല്‍ഡ് തുടയ്ക്കുക തുടങ്ങിയ സേവനങ്ങളാകും നല്‍കുക. 

ഒപ്പം ഇങ്ങനെ സര്‍വ്വീസ് ഫീ ഈടാക്കുന്നത് നിര്‍ബന്ധിതമല്ലെന്നും ആവശ്യമുള്ളവര്‍ക്കായി മാത്രമുള്ളതായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിക്ക് അല്‍ ഔല കമ്പനി കത്തെഴുതിയിട്ടുണ്ട്.

Related News