ഒരു ഡോസ് വാക്സിനേഷൻ എടുത്ത വിദേശികള്‍ക്ക് കുവൈത്തില്‍ പ്രവേശനമില്ലെന്ന് അധികൃതര്‍.

  • 01/07/2021

കുവൈത്ത് സിറ്റി: ഓഗസ്റ്റ് ആദ്യ വാരം മുതല്‍ വാക്സിനേഷന്‍ സ്വീകരിച്ച വിദേശികൾക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കാനുള്ള  തീരുമാനം നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. അതിനിടെ കൊവിഡ് വാക്സിന്റെ ഒരു ഡോസ് എടുത്ത പ്രവാസികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നും  രാജ്യത്ത് അംഗീകരിച്ച ഫൈസർ, ഓക്സ്ഫോർഡ്, മോഡേണ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും  ജോൺസൺ ആന്‍ഡ് ജോൺസൺ  ഒരു ഡോസ് വാക്സിനേഷന്‍ സ്വീകരിച്ചവർക്കായിരിക്കും പ്രവേശനമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 

ആഗസ്ത് ഒന്നിന് മുമ്പ് രാജ്യംവിട്ട ശേഷം പന്ത്രണ്ടിനും  പതിനഞ്ച് വയസ്സിന് ഇടയിലുള്ള പ്രവാസി കുട്ടികൾക്ക് കുവൈത്ത് അംഗീകൃത  വാക്സിനേഷൻ ഇല്ലാതെ രാജ്യത്തേക്ക്  പ്രവേശിക്കുന്നത് തടയുമെന്നും  ഇത് സംബന്ധമായി കൂടുതല്‍ ആവശ്യമായ സമയം സര്‍ക്കാര്‍ അനുവദിച്ചതായും അധികൃതര്‍ വ്യക്തമാക്കി. പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ വാക്സിനേഷന്‍ സംബന്ധിച്ച വിഷയങ്ങള്‍ പഠിക്കുവാന്‍ സമിതിയെ മന്ത്രിസഭ നിയോഗിച്ചതായും ഇപ്പോയത്തെ സാഹചര്യത്തില്‍ കുട്ടികള്‍ക്ക്  യാത്ര ചെയ്യുന്നതില്‍ വിലക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് നിലവിലുള്ള ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് കുവൈത്തിൽ വച്ച് വാക്സീൻ ലഭിച്ചവർക്ക് രാജ്യത്തിന് പുറത്തേക്ക് യാത്രചെയ്യാനും തിരിച്ചുവരാനും സാധിക്കും.  

Related News