കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു; മുന്നറിയിപ്പ് നല്‍കി ആരോഗ്യ മന്ത്രാലയം.

  • 01/07/2021

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടിയതോടെ മുന്നറിയിപ്പ് നല്‍കി ആരോഗ്യ മന്ത്രാലയം. കൊവിഡ് ബാധിച്ച് വാര്‍ഡുകളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 37 ശതമാനമാണ് കൂടിയിരിക്കുന്നത്. 

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ 47 ശതമാനം വര്‍ധനയുണ്ട്. വാര്‍ഡുകളിലുള്ള 92 ശതമാനം പേരും വാക്സിന്‍ സ്വീകരിച്ചവരല്ല. തീവ്രപരിചരണ വിഭാഗത്തിലുള്ള 88.5 ശതമാനം പേരും വാക്സിന്‍ എടുത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അല്‍ സനദ് പറഞ്ഞു. 

വാക്സിന്‍ എടുക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം ഒരിക്കല്‍ കൂടി ഊന്നി പറഞ്ഞു. വാക്സിന്‍ എടുക്കാത്തവരിലെ മരണനിരക്ക് 96.1 ശതമാനമാണ്. കൂടാതെ, മാസ്ക്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും എല്ലാവരും മുന്‍കരുതലുകളും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related News