വീട്ടിൽ കഞ്ചാവ് തൈകൾ വളർത്തിയതിന് രണ്ട് സ്വദേശികളെ അറസ്റ്റ് ചെയ്തു.

  • 01/07/2021

കുവൈറ്റ് സിറ്റി:   ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഡ്രഗ് കൺട്രോൾ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സുരക്ഷാ ഡിപ്പാർട്ടമെന്റ് വഫ്രയിലെ സ്വദേശിയുടെ വീട്ടിലെ കഞ്ചവു കൃഷി പിടികൂടി. പ്രത്യേകമായി സജ്ജീകരിച്ച റൂമിൽ വളർത്തിയ 27 കഞ്ചാവ് തൈകളാണ് പിടികൂടിയത് , അതോടൊപ്പം  ഒരു കിലോഗ്രാം കഞ്ചാവ്, വിവിധതരം സൈക്കോട്രോപിക് വസ്തുക്കളുടെ 300 ഗുളികകൾ എന്നിവയും പിടികൂടി. രണ്ട് സ്വദേശികളെ അറസ്റ്റ് ചെയ്തു, തുടർനടപടികൾക്കായി ബന്ധപ്പെട്ട ഡിപ്പാർട്മെന്റുകൾക്ക് കൈമാറി.  
 

Related News