കൊറോണ വാക്സിനേഷൻ : ആശ്വാസ വാർത്തയുമായി പുതിയ പഠന റിപ്പോർട്ട്

  • 03/07/2021


ന്യൂ ഡെൽഹി: കൊറോണയ്ക്കെതിരായ രണ്ട്‌ ഡോസ്‌ വാക്‌സിൻ സ്വീകരിച്ചവർ മരണത്തിൽ നിന്നു 98 ശതമാനം സുരക്ഷ കൈവരിച്ചതായി പഠനം. പഞ്ചാബ്‌ സർക്കാർ, ഛണ്ഡീഗഡിലെ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ എജുക്കേഷനുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

രണ്ട് ഡോസ് കൊറോണ വാക്‌സിൻ സ്വീകരിച്ചാൽ കൊറോണ ബാധിച്ചുള്ള മരണത്തിൽ നിന്നും 98 ശതമാനം സംരക്ഷണം ലഭിക്കും. ആദ്യ ഡോസ് എടുക്കുമ്പോൾ 92 ശതമാനമാണ് സംരക്ഷണം ലഭിക്കുന്നതെന്നും നീതി ആയോഗ് അംഗമായ വികെ പോൾ പറഞ്ഞു.

അതീവ ഗുരുതര സാഹചര്യത്തിൽ ജോലി ചെയ്യുന്ന പൊലീസ്‌ ഉദ്യോഗസ്‌ഥരെ പഠനവിധേയമാക്കി. 4,868 പൊലീസ്‌ ഉദ്യോഗസ്‌ഥർക്ക്‌ വാക്‌സിൻ നൽകിയില്ല. ഇവരിൽ 15 പേർ കൊറോണ ബാധിച്ചു മരിച്ചു. ഇത്‌ ആയിരത്തിൽ 3.08% ആണ്‌.  35,856 പോലീസ്‌ ഉദ്യോഗസ്‌ഥർക്ക്‌ ഒറ്റ ഡോസ്‌ വാക്‌സിൻ നൽകിയപ്പോൾ അതിൽ ഒമ്പതുപേർ മരണമടഞ്ഞു. 

ഇത്‌ ആയിരത്തിൽ 0.25 % ആണ്‌. 42,720 പോലീസ്‌ ഉദ്യോഗസ്‌ഥർക്ക്‌ രണ്ട്‌ ഡോസ്‌ വാക്‌സിൻ നൽകിയപ്പോൾ കേവലം രണ്ട് പേർക്കു മാത്രമാണ്‌ ജീവൻ നഷ്‌ടമായത്‌. ഇത്‌ ആയിരത്തിൽ 0.25% മാത്രമെന്ന്‌ ഡോ. പോൾ പറഞ്ഞു. 

Related News