കുവൈറ്റ് സിറ്റി : തങ്ങളുടെ പൗരന്മാരെ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന രാജ്യങ്ങളെ കുവൈത്തിൽ സ്വീകരിക്കുന്നത് ഭാവിയിൽ താൽക്കാലികമായി നിർത്താനും അറബ് വികസന ഫണ്ട് വഴിയുള്ള ധനസഹായം താൽക്കാലികമായി നിർത്താനും എം.പി. മുഹമ്മദ് ഹയീഫ് സർക്കാരിനോട് ആവശ്യപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . പ്രവാസികളെ തിരിച്ചു കൊണ്ടുപോകുന്നതിൽ ഈ രാജ്യങ്ങൾ കാണിക്കുന്ന നിസംഗത കുവൈറ്റിനെ വലിയ അപകടത്തിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. തൊഴിൽ ലംഘകർക്കും സ്വദേശത്തേയ്ക്ക് തിരിച്ചുപോകേണ്ടവർക്കും സൗജന്യ വിമാന ടിക്കറ്റടക്കം നല്കാമെന്നറിയിച്ചിട്ടും ഇന്ത്യയടക്കം പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ തിരിച്ചുകൊണ്ടുപോകാൻ ഇതുവരെ തയാറായിട്ടില്ല, ഇതിനെത്തുടർന്ന് നേരത്തെ തന്നെ പല എംപി മാരും തങ്ങളുടെ പ്രതിഷേധം ഗവർമെന്റിനെ അറിയിച്ചിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?