പ്രതിദിനം കുവൈത്തിലെത്താനാകുന്നവരുടെ എണ്ണം 5000 ആക്കി ഉയര്‍ത്തിയേക്കും.

  • 03/07/2021

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേരാനാകുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചേക്കും. നിലവില്‍ 3,500 പേര്‍ക്കാണ് എത്തിച്ചേരാനാകുന്നത്. ഇത് 5,000 ആക്കി ഉയര്‍ത്താനാണ് പദ്ധതിയിടുന്നതെന്ന് വിമാനത്താവളത്തിന്‍റെ ഔദ്യോഗിക വക്താവ് സാദ് അല്‍ ഒട്ടൈബി പറഞ്ഞു. 

എയര്‍ലൈനുകളുടെ അപേക്ഷ പരിഗണിച്ച് മന്ത്രിസഭ സര്‍ക്കുലറിന്‍റെ അടിസ്ഥാനത്തില്‍ 12 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്ര അനുവദിച്ചിരുന്നു. അതനുസരിച്ച് ഇപ്പോള്‍ ആഴ്ചയിൽ ഒരു രാജ്യത്തേക്ക് ഓരോ എയർലൈനിനും ഒരു വിമാന സര്‍വ്വീസ് വീതമാണ് അനുവദിച്ച് വരുന്നത്. 

തീരുമാനം നടപ്പിലാക്കിയ ആദ്യ ദിവസം ജോര്‍ജിയയിലേക്കാണ് വിമാന സര്‍വ്വീസ് ഉണ്ടായിരുന്നത്. ഈ ആഴ്ച ലണ്ടന്‍, മലാഗ, സരെജാവോ എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് ഉണ്ടാകും.

Related News