ലോകത്തെ ഏറ്റവും കടുത്ത യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ കുവൈത്തിലെന്ന് ; ടൂറിസം ഫെഡറേഷൻ.

  • 03/07/2021

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആരോഗ്യ നടപടി ക്രമങ്ങളും നിയന്ത്രണങ്ങളും ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാവല്‍ ആൻഡ് ടൂറിസം ഫെഡറേഷന്‍. ലോകത്തെ തന്നെ ഏറ്റവും കടുത്ത യാത്രാ മാർഗ്ഗനിർദ്ദേശങ്ങളാണ് കുവൈത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

മിക്ക രാജ്യങ്ങളും പ്രത്യേകിച്ച് വാക്സിന്‍ സ്വീകരിച്ചവര്‍ക്കായി അവരുടെ വിമാനയാത്ര സംവിധാനങ്ങള്‍ തുറന്ന് കൊടുത്തുവെന്നും ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. പ്രതിദിനം 3,500 യാത്രക്കാരെ മാത്രം അനുവദിക്കുന്നത് കൊണ്ട് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയിരിക്കുകയാണ്. 

വിമാനത്തിനുള്ളിലെ സീറ്റുകള്‍ അനുവദിക്കുന്നതിലെ നിയന്ത്രണങ്ങള്‍ പുതിയ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് സര്‍വ്വീസ് ആരംഭിക്കാനുള്ള തീരുമാനം ഗുണകരമല്ലാതാക്കുന്നു. ലോക രാജ്യങ്ങളില്‍ പലരും അവരുടെ വിമാനത്താവളും റിസോര്‍ട്ടുകളും രാജ്യാന്തര ടൂറിസത്തിനായി തുറന്നു കൊടുത്തു കഴിഞ്ഞു. 

വാക്സിന്‍ സ്വീകരിച്ചിരിക്കണമെന്ന വ്യവസ്ഥ മാത്രമാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവാസികളുടെ പ്രവേശനാനുമതി വന്നതോടെ നിയന്ത്രണങ്ങള്‍ കുറയുമെന്നാണ് ഫെഡറേഷന്‍റെ പ്രതീക്ഷ.

Related News