കുവൈത്തിൽ ബീച്ചുകളുടെയും ദ്വീപുകളുടെയുമെല്ലാം മനോഹാരിതയേറ്റി ദേശാടന പക്ഷികളുടെ കൂട്ടങ്ങള്‍

  • 03/07/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രകൃതിയുടെ മനേഹാരിതയേറ്റി ദേശാടന പക്ഷികളുടെ കൂട്ടങ്ങള്‍. ആവാസ വ്യവസ്ഥ അനുയോജ്യമായതിനാല്‍ സുരക്ഷിതമായ യാത്രയ്ക്കായി 400 ഇനങ്ങളിലധികം ദേശാടന പക്ഷികളാണ് കുവൈത്തിലൂടെ കടന്ന് പോകുന്നത്. 

രാജ്യത്തെ ബീച്ചുകളുടെയും ദ്വീപുകളുടെയുമെല്ലാം മനോഹാരിതയേറ്റുകയാണ് ഈ പക്ഷിക്കൂട്ടങ്ങള്‍. ദേശാടന പക്ഷികള്‍ പർവതങ്ങളും മരുഭൂമികളും സമുദ്രങ്ങളും താണ്ടി വളരെ ദൂരം യാത്ര ചെയ്യുന്നവയാണ്. കുവൈത്തില്‍ പ്രജനനത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണുള്ളത്. 

തങ്ങളുടെ സ്വദേശത്തേക്ക് സുരക്ഷിതമായി എത്തുന്നതിന് രാത്രിയിലാണ് ദേശാടന പക്ഷികള്‍ കൂടുതലായും യാത്ര ചെയ്യുന്നത്. ഇത്തരം പക്ഷികളുടെ സംരക്ഷണത്തിനായി റിസര്‍വ്വ് കേന്ദ്രങ്ങള്‍ കുവൈത്ത് സ്ഥാപിച്ചിരുന്നു. ഇങ്ങനെ വംശനാശ ഭീഷണിയിലുള്ള പല ഇനങ്ങളും കുവൈത്തില്‍ അഭയം തേടിയിട്ടുണ്ട്.

Related News