ഡെല്‍റ്റ വകഭേദം മാരകം; ഇനിയും ജനിതക മാറ്റം സംഭവിക്കാം: ലോകാരോഗ്യ സംഘടന

  • 03/07/2021



ജനീവ: ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗത്തിന് കാരണമായ വകഭേദമാണ് ഡെല്‍റ്റ. വ്യാപനശേഷി കൂടുതലുള്ള ഈ വകഭേദം ഏകദേശം 85ഓലം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് കണക്ക്. ഡെറ്ററ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പല രാജ്യങ്ങളിലും കനത്ത നിയമ്ത്രണങ്ങളിലേക്ക് കടന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഡെല്‍റ്റ വകഭേദവുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടന ഇപ്പോള്‍ പറയുന്നത് ഇങ്ങനെയാണ്.

ഡെല്‍റ്റ വകഭേദം മാരകമാണെന്നും ഇനിയും നിരവധി വകഭേദങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും പ്രബലമായ കൊവിഡ് വകഭേദമായി ഡെല്‍റ്റ മാറുമെന്നും ലോകാരോഗ്യ സംഘടന ജനറല്‍ ടെഡ്രോസ് അഥനോം വ്യക്തമാക്കുന്നു. കൊവിഡ് മഹാമാരിക്കാലത്തെ ഏറ്റവും അപകടമാ അവസ്ഥയിലാണ് നാം ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഡെല്‍റ്റ വകഭേദം കാരണം വാക്‌സിനേഷന്‍ കുറഞ്ഞ ചില രാജ്യങ്ങളില്‍ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞൊഴുകുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രോഗ വ്യാപനശേഷിയുള്ള ഡെല്‍റ്റ പോലയുള്ള വകഭേദങ്ങള്‍ പല രാജ്യങ്ങളിലും പ്രധാനപ്പെട്ട സ്രെയിനായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

അതേസമയം, 2020ല്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് വകഭേദത്തേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസുകളില്‍ ഒന്നാണ് ഡെല്‍റ്റ. ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആ.1.617.2 എന്നീ പേരിലും ഈ വകഭേദത്തെ അറിയപ്പെടും. 3.9 ദശ ലക്ഷം പേരെ ഡെല്‍റ്റ വകഭേദത്തെ തുടര്‍ന്ന് മരണപ്പെട്ടെന്നാണ് ഇക്കണോമിക്‌സ് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയെ കൂടാതെ യുകെയിലാണ് ഏറ്റവും കൂടുതല്‍ ഡെല്‍റ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Related News