445 മില്യണ്‍ ഡോളറിന് യുഎസില്‍ നിന്ന് മിലിറ്ററി വാഹനങ്ങള്‍ വാങ്ങി കുവൈത്ത്

  • 03/07/2021

കുവൈത്ത് സിറ്റി: യുഎസ് കമ്പനിയായ ഓഷ്കോഷ് ഡിഫൻസ് നിർമ്മിച്ച 445 മില്യൺ ഡോളർ വിലവരുന്ന വലിയ തന്ത്രപ്രധാനമായ മിലിറ്ററി വാഹനങ്ങൾ കുവൈത്തിന് വിൽക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി. 

കുവൈത്ത് കരസേനയ്ക്ക് ആവശ്യമുള്ള 517 ട്രക്കുകള്‍ അടക്കമുള്ള വാഹനങ്ങളാണ് കുവൈത്ത് വാങ്ങിയിട്ടുള്ളത്. ഒപ്പം ഫ്യൂവല്‍ ടാങ്ക് ട്രക്കുകള്‍, ഗൈഡഡ്-മിസൈൽ ട്രാന്‍സ്പോര്‍ട്ട് ട്രക്കുകൾ, പെലറ്റ് ലോഡിംഗ് സിസ്റ്റം ട്രെയിലേഴ്സ്, വെപ്പണ്‍ ഫ്ലാറ്റ്ബെഡ്സ് തുടങ്ങിയവയും കുവൈത്ത് വാങ്ങിയിട്ടുണ്ട്. പരിശീലനം നല്‍കാനായി 15 ജീവനക്കാരെ വിട്ടു നല്‍കാമെന്നും കരാറിലുണ്ട്.

Related News