കൊറോണ മുക്തരായവർക്ക് ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ ഒരു ഡോസ് വാക്സിൻ മതിയാകുമെന്ന് ഐസിഎംആർ

  • 04/07/2021


ന്യൂഡെൽഹി: കൊറോണ മുക്തരായവർക്ക് ഒരു ഡോസ് വാക്‌സിനിലൂടെ ഡെൽറ്റാ വകഭേദത്തെ ചെറുക്കാൻ സാധിക്കുമെന്ന് ഐസിഎംആർ. ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിൽ രണ്ട് ഡോസ് വാക്‌സിനെടുത്തവരേക്കാൾ ശേഷി വാക്‌സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്കുണ്ടെന്നാണ് ഐസിഎംആറിന്റെ പുതിയ പഠനം.

‘ഓഫ് ഡെൽറ്റാ വേരിയന്റ് വിത്ത് സേറ ഓഫ് കൊവിഷീൽഡ് വാക്‌സിൻസ് ആന്റ് കൊവിഡ് റിക്കവേർഡ് വാക്‌സിനേറ്റഡ് ഇൻഡിവിജ്വൽസ്’ ന്യൂട്രലൈസേഷൻഎന്ന പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഐസിഎംആർ, പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ന്യൂറോ സർജറി, കമാൻഡ് ഹോസ്പിറ്റൽ, ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളജ് പൂനെ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

ഒരു ഡോസ് വാക്‌സിനെടുത്തവർ, രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ, കൊറോണ മുക്തരായതിന് ശേഷം ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ, കൊറോണ മുക്തരായതിന് ശേഷം രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർ എന്നിങ്ങനെ തിരിച്ചാണ് ഡെൽറ്റാ വകഭേദത്തിന് എതിരായ ഇമ്യൂണിറ്റി ആരിലാണ് കൂടുതലെന്ന് പഠനം നടത്തിയത്.

കൊറോണ ഭേദമായതിന് ശേഷം ഒരു ഡോസോ രണ്ട് ഡോസ് വാക്‌സിനോ സ്വീകരിച്ചവരിലാണ് ഡെൽറ്റാ വകഭേദത്തെ ചെറുക്കാൻ കൂടുതൽ സാധ്യതയെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. കൊറോണ ബാധിതരാവാതെ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരേക്കാൾ ഇവിടെ കൂടുതൽ സുരക്ഷിതർ കൊറോണ ഭേദമായതിന് ശേഷം വാക്‌സിൻ സ്വീകരിച്ചവരാണ്.

Related News