പ്രവാസികള്‍ രാജ്യം വിടും മുമ്പ് വിസ റദ്ദാക്കാന്‍ മാന്‍പവര്‍ അതോറിറ്റിയുടെ വെബ്സൈറ്റ്

  • 04/07/2021

കുവൈത്ത് സിറ്റി: പ്രവാസികള്‍ രാജ്യം വിടുന്നതിന് മുമ്പായി നിര്‍ബന്ധമായും മാന്‍പവര്‍ അതോറിറ്റിയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കണമെന്ന് അറിയിപ്പ്. മുഴുവൻ കുടിശ്ശിക ലഭിക്കുന്നതിനുള്ള ഫോമിന് പുറമേ ഒരു അപേക്ഷ കൂടെ പൂരിപ്പിച്ച് ശേഷം ഇലക്ട്രോണിക് ഫോം പോർട്ടലിലെ കമ്പനികൾക്കായുള്ള പ്രവാസി തൊഴിൽ സേവന വകുപ്പിന് സമർപ്പിക്കണം. 

കമ്പനിയുടെ പ്രതിനിധിയും തൊഴിലാളിയും അപേക്ഷയില്‍ ഒപ്പിട്ടിരിക്കണം. കൂടാതെ, കമ്പനിയുടെ അംഗീകൃത പ്രതിനിധി അല്ലെങ്കിൽ ബന്ധപ്പെട്ടയാളോ ഒപ്പിട്ട ഒരു പ്രിന്‍റ്ഔട്ട് കൂടെ സമര്‍പ്പിക്കണം. 

കൃത്യമായ വിശദീകരണമില്ലാതെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു തൊഴിലാളിയുടെ വർക്ക് പെർമിറ്റ് റദ്ദാക്കുന്നതിനും അതോറിറ്റിയുടെ വെബ്‌സൈറ്റിലൂടെ സാധിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

Related News