കൊവിഡ് ചികിത്സയ്ക്കുള്ള മരുന്ന് വലിയ തോതില്‍ കുവൈത്തിലേക്ക് ഉടനെത്തും

  • 04/07/2021

കുവൈത്ത് സിറ്റി: കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന സോട്രോവിമാബ് മരുന്ന് വലിയ തോതില്‍ ഈയാഴ്ച കുവൈത്തിലെത്തും. വലിയ ഗുരുതരമല്ലാത്ത കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. മരുന്ന് രാജ്യത്ത് എത്തുന്നതോടെ കൊവിഡ് ചികിത്സ നടത്തുന്ന ആശുപത്രികള്‍ക്ക് വിതരണം ചെയ്യുമെന്ന് ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. 

കൊവിഡിനെതിരെയുള്ള പുതിയ ചികിത്സാ മാർഗമായി സോട്രോവിമാബ് എന്ന മരുന്ന് കൊണ്ടുവരുന്നതിനുള്ള കരാർ നടപടിക്രമങ്ങൾ ആരോഗ്യ മന്ത്രാലയം അടുത്തിടെ പൂർത്തിയാക്കിയിരുന്നു. മോണോക്ലോണല്‍ ആന്‍റിബോ‍ഡി വിഭാത്തില്‍ ഉള്‍പ്പെടുന്ന മരുന്നാണ് സോട്രോവിമാബ്. 

ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയുന്നവരിലും ഓക്സിജന്‍ തെറാപ്പി നടക്കുന്നവരിലും ഈ മരുന്ന് പ്രയോഗിക്കില്ല. സോട്രോവിമാബ് മരുന്ന് ഫലപ്രദമാണെന്നാണ്  ക്ലിനിക്കൽ പഠനങ്ങൾ കാണിക്കുന്നുവെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നതും മരണവും 85 ശതമാനം കുറച്ചാതായാണ് പഠനങ്ങള്‍.

Related News