മനുഷ്യക്കടത്ത് റിപ്പോർട്ട്; കുവൈത്തിന്‍റെ റാങ്കിന് മാറ്റമില്ല

  • 04/07/2021

കുവൈത്ത് സിറ്റി:  2021 ലെ മനുഷ്യക്കടത്ത് (ടിഐപി) റിപ്പോർട്ട് വാഷിംഗ്ടൺ ഡിസിയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിൽ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ വ്യാഴാഴ്ച പുറത്തിറക്കി. 

മനുഷ്യക്കടത്തിനെ ചെറുക്കുന്നതിന് അമേരിക്ക ഉൾപ്പെടെയുള്ള 187 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും സർക്കാരുകളുടെ ശ്രമങ്ങൾ രേഖപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്. 2021ലെ മനുഷ്യക്കടത്ത് റിപ്പോർട്ടിൽ കുവൈത്ത് ടയർ 2 റാങ്കിംഗിൽ തുടരുകയാണെന്നും പുരോഗതി നേടുകയാണെന്നുമാണ് പറയുന്നത്. മുന്‍ റിപ്പോര്‍ട്ടുകള്‍ തയാറാക്കിയ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ കൂടൂതല്‍ പരിശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News