ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സോവറൈന്‍ ഫണ്ടായി കുവൈത്തിന്‍റെ ഫ്യൂച്ചർ ജനറേഷൻ ഫണ്ട്

  • 04/07/2021

കുവൈത്ത് സിറ്റി: ആസ്തികളുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സോവറൈന്‍ ഫണ്ടായി ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി മാറിയിട്ടുണ്ടെന്ന് ബ്ലൂംബർഗ് ഏജൻസി. കുവൈത്തിന്‍റെ ഫ്യൂച്ചർ ജനറേഷൻ ഫണ്ടിന്‍റെ മൂല്യം 700 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 

2021 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തില്‍ ഫണ്ടിന്റെ ആസ്തി മൂല്യം 670 ബില്യൺ ഡോളറായതായി വൃത്തങ്ങള്‍ വെളിപ്പെടുത്തി.  ജനറൽ റിസർവ് ഫണ്ട് കൈകാര്യം ചെയ്യുന്ന ജനറൽ ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റി അബുദാബി ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റിയേക്കാൾ കൂടുതൽ ആസ്തികൾ സ്വരൂപിച്ചുവെന്നാണ് വ്യക്തമാകുന്നത്. 

അബുദാബി ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റിയുടെ ആസ്തി 649 ബില്യണ്‍ ഡോളര്‍ ആണെന്നാണ് എസ്‍ഡബ്ല്യുഎഫ് ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നത്. ആഗോള തലത്തില്‍ നോര്‍വീജിയന്‍ പെന്‍ഷന്‍ ഫണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ സോവറൈന്‍ ഫണ്ട്. 1.3 ട്രില്യണ്‍ ഡോളറാണ് അവരുടെ ആസ്തിയെന്ന് സോവറൈന്‍ വെല്‍ത്ത് ഫണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നു. രണ്ടാമത് ചൈന ഇന്‍വെസ്റ്റ്മെന്‍റ് കോര്‍പ്പറേഷനാണ്.

Related News