കുവൈത്തില്‍ കോവിഡ് മരണങ്ങള്‍ ഉയരുന്നു; കടുത്ത ആരോഗ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യത

  • 04/07/2021

കുവൈത്ത് സിറ്റി : രാജ്യത്ത് ആശങ്കയുയർത്തി കോവിഡ് മൂലമുള്ള മരണം കൂടുന്നു.  ഈ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ 111 പേരാണ് കോവിഡ് മൂലം മരിച്ചത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തില്‍ മരണനിരക്ക് കുറവാണെന്നതാണ് ആശ്വാസകരം. എന്നാൽ രോഗ വ്യാപനം രൂക്ഷമായതോടെ മരണവും കൂടി വരികയാണ്. മരിച്ചവരില്‍ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിക്കാത്തവരാണ്. അതില്‍ മുന്ന് പേര്‍ക്ക് ഒരൊറ്റ ഡോസ് വാക്സിനും മൂന്ന് പേര്‍ സമ്പൂര്‍ണ്ണ വാക്സിന്‍ സ്വീകരിച്ചവരാണ്.  വാക്സിന്‍ സ്വീകരിച്ച് മരിച്ചവരില്‍ വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചവരും പ്രായമായവരാനെന്നും ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തെ ആശുപത്രികളില്‍ ഇപ്പോഴും കോവിഡ് ബാധിച്ചവരുടെ തിരക്ക് തുടരുകയാണ്. കോവിഡ് വാർഡിന്‍റെ ക്ലിനിക്കൽ ഒക്യുപ്പൻസി നിരക്ക് ഇപ്പോഴും നൂറ് ശതമാനത്തോട് അടുക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ആശുപത്രിയിലെ കോവിഡ് രോഗികളുടെ എണ്ണം 941 ൽ നിന്ന് 1056 ആയി വർദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഏ​പ്രി​ൽ നാ​ലി​നായിരുന്നു ശൈ​ഖ്​ ജാ​ബി​ർ ആ​ശു​പ​ത്രി​യി​ൽ കു​വൈ​ത്തി​ൽ ആ​ദ്യ കോ​വി​ഡ്​ മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ഒരു വര്‍ഷവും രണ്ട് മാസത്തിനുമിടയില്‍ രണ്ടായിരം പേരാണ് ഇതുവരെയായി കോവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഏ​റ്റ​വും കൂ​ടു​ത​ൽ കൂ​ടി​യ മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്​ ജൂ​ണി​ലാ​ണ്. നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടും കൊറോണ മരണങ്ങള്‍ കൂടുന്നത് ആരോഗ്യ അധികൃതര്‍ക്കിടയില്‍ വലിയ സമ്മര്‍ദ്ദമാണ്  സൃഷ്ടിച്ചിരിക്കുന്നത്. അതിനിടെ ദിവസവും രോഗികളുടെ എണ്ണം കൂടുമ്പോൾ ഇന്ത്യൻ സമൂഹത്തിലും എണ്ണത്തിൽ ഏറെയുള്ള മലയാളികൾക്കിടയിലും കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍  തീവ്രപരിചരണ കേസുകളുടെ എണ്ണം 267 ൽ നിന്ന് 299 ആയി ഉയർന്നിട്ടുണ്ട്. 

Related News