ബലിപെരുന്നാള്‍; ജൂലൈ 20 ചൊവ്വാഴ്ചയെന്ന് ഡോ. സ്വാലിഹ് അൽ അജിരി

  • 04/07/2021

കുവൈത്ത് സിറ്റി : ദുല്‍ഹജ്ജ് മാസത്തിലെ ആദ്യ ദിവസം ജൂലൈ 11 ഞായറാഴ്ചയായിരിക്കുമെന്നും ജൂലൈ 20 ചൊവ്വാഴ്ച ബലി പെരുന്നാള്‍ ആയിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ ഡോ. സ്വാലിഹ് അൽ അജിരി പറഞ്ഞു. പത്താം തിയ്യതി ശനിയാഴ്ച ചന്ദ്രക്കല കാണുമെന്നും ഞായറാഴ്ച ദുല്‍ഹജ്ജ് മാസം ആരംഭിക്കുമെന്നും 19 ന് തിങ്കളാഴ്ച അറഫാ ദിവസമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദൂരദർശിനി ഉപയോഗിച്ച് അറബ് രാജ്യങ്ങളിൽ മാസപ്പിറവി നഗ്നനേത്രങ്ങളിൽ കാണാനാകും. 

Related News