കുവൈത്തിൽ അടുത്തയാഴ്ച മുതൽ പെട്രോളിന് വില വര്ധിപ്പിക്കാനൊരുങ്ങുന്നു.

  • 04/07/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ  അടുത്തയാഴ്ച മുതൽ പെട്രോളിന് വില വര്ധിപ്പിക്കാനൊരുങ്ങുന്നു., ജൂലൈ 7 മുതൽ അൾട്രാ 98 ഒക്ടെയിൻ  പെട്രോളിന്റെ  വില 165 ഫിൽസിനു  പകരം 175 ഫിൽ‌സ് ആയി  ഭേദഗതി ചെയ്യാൻ ധനമന്ത്രാലയത്തിന്റെ സബ്സിഡി കമ്മിറ്റി തീരുമാനിച്ചതായി കുവൈറ്റ് നാഷണൽ പെട്രോളിയും കമ്പനി,  ഔല പെട്രോളിയം കമ്പനി അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു 

എന്നാൽ പ്രീമിയം  പെട്രോൾ , ഡീസൽ, മണ്ണെണ്ണ എന്നിവയുൾപ്പെടെ എല്ലാത്തരം ഇന്ധനങ്ങളുടെയും വിലയിൽ മാറ്റമുണ്ടാകില്ല. 2021 ജൂലൈ 7 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ ധനമന്ത്രാലയത്തിന്റെ സബ്സിഡി കമ്മിറ്റി അൾട്രാ ഗ്യാസോലിൻ വില 175 ഫിൽസായി  ഉയർത്താനുള്ള തീരുമാനം പ്രാഥമികമായി  ബജറ്റിനെ പിന്തുണയ്ക്കുന്നതിനുള്ള സാമ്പത്തിക ലക്ഷ്യമാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

Related News