കുവൈത്തില്‍ ഇരുപത്തി മൂന്ന് ലക്ഷത്തിലേറെ വാക്സിനുകള്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം

  • 05/07/2021

കുവൈത്ത് സിറ്റി : രാജ്യത്ത് ഇതുവരെയായി ഇരുപത്തി മൂന്ന് ലക്ഷത്തിലേറെ വാക്സിനുകള്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. 14,52,148 പേര്‍ക്ക്  ഒരൊറ്റ ഡോസ് വാക്സിനും 9,23,307 പേര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍കിയതായും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബർ മാസത്തോടെ 30 ലക്ഷം പേർക്ക് വാക്‌സിൻ നൽകി സാമൂഹിക പ്രതിരോധം നേടിയെടുക്കുവാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. അതിനിടെ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്താത്തതും മരണങ്ങള്‍ കൂടുന്നതും കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷിടിക്കുന്നുണ്ട്. 

മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ വഴി രാജ്യത്ത് ഇതുവരെയായി ഒന്നര ലക്ഷം പേര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിയതായി അധികൃതർ അറിയിച്ചു. പൊതുജനങ്ങളുമായി നേരിട്ട്‌ ഇടപെടുന്ന തൊഴില്‍ വിഭാ​ഗങ്ങളിലേക്ക് ആരോഗ്യ മന്ത്രാലയം ജീവനക്കാർ നേരിട്ട് എത്തിയാണ് വാക്സിൻ നൽകുന്നത് .പത്തിലേറെ മൊബൈൽ വാക്സിനേഷൻ യൂണിറ്റുകള്‍ വഴിയാണ് വാക്സിനേഷന്‍ നല്‍കുന്നതെന്നും  വാക്സിനേഷന്റെ തോത് വർധിക്കുന്നതോടെ സാധാരണ ജീവിതം തിരികെ കൊണ്ടുവരാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. 

Related News