കൊവിഡ് പ്രതിസന്ധിയിലും ആവശ്യക്കാരേറെ ; കുവൈത്തില്‍ പുതിയ ട്രെൻഡായി സ്വര്‍ണ്ണ വസ്ത്രം.

  • 05/07/2021

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വര്‍ണ്ണ വസ്ത്രത്തിന് ഉപഭോക്താക്കള്‍ ഏറുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും പുതിയ ട്രെന്‍ഡ് നിരീക്ഷിച്ചപ്പോള്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ കൂടുതലായി പ്രചരിപ്പിക്കുന്നത് സ്വര്‍ണ്ണ വസ്ത്രമാണ്. ഈ ഉത്പന്നം പുതിയതല്ലെങ്കിലും ഇപ്പോള്‍ അവയ്ക്കുള്ള ആവശ്യം ഏറിയതായാണ് റിപ്പോര്‍ട്ട്. 

തുര്‍ക്കിയില്‍ നിന്നും ദുബൈയില്‍ നിന്നും ഉപഭേക്താക്കളുടെ ഇഷ്ടമനുസരിച്ച് ഡിസൈന്‍ ചെയ്ത സ്വര്‍ണ്ണ വസ്ത്രങ്ങള്‍ ഒരു സ്ഥാപനം എത്തിച്ചതോടെയാണ് ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചത്. 300 ഗ്രാമില്‍ അധികം തൂക്കം വരാത്ത മിക്കതും 21ഉം 18ഉം കാരറ്റ് സ്വര്‍ണ്ണത്തിലുള്ള വസ്ത്രങ്ങളാണ് ഉള്ളത്. 

5000 മുതല്‍ 6000 കുവൈത്ത് ദിനാര്‍ വരയൊണ് വില. തൂക്കത്തിന് അനുസരിച്ചാണ് വിലയില്‍ വ്യത്യാസം വരുന്നത്. സുരക്ഷിത നിക്ഷേപം എന്നതിന് പുറമെ സ്വര്‍ണ്ണ വസ്ത്രങ്ങള്‍ കുവൈത്തി സ്ത്രീകളുടെ അടുത്ത ഫാഷന്‍ ട്രെന്‍ഡ് ആകുമെന്നാണ് കരുതപ്പെടുന്നതെന്ന് ജ്വല്ലറി രംഗത്തെ വിദഗ്ധര്‍ പറഞ്ഞു.

Related News