ഷർക്ക് ഇൻഡസ്ട്രിയൽ ഏരിയ ഷുവൈഖിലെ ബദല്‍ പ്രദേശത്തേക്ക് മാറ്റിയേക്കും.

  • 05/07/2021

കുവൈത്ത് സിറ്റി: ഈസ്റ്റ് ഇൻഡസ്ട്രിയൽ പാർക്ക് പ്ലോട്ടുകൾക്ക് ബദൽ സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട മന്ത്രിസഭയുടെ ജനറൽ സെക്രട്ടേറിയറ്റിന്‍റെ അഭ്യർത്ഥന മുനിസിപ്പൽ കൗൺസിലിലെ ക്യാപിറ്റൽ കമ്മിറ്റി അംഗീകരിച്ചു.  ഇക്കാര്യത്തിൽ മന്ത്രിസഭയിലെ സര്‍വ്വീസ് കമ്മിറ്റി 2019ല്‍ എടുത്ത തീരുമാനമുണ്ടെന്നും അതനുസരിച്ച് രണ്ട് പുതിയ സൈറ്റുകൾ തിരഞ്ഞെടുത്തിരുന്നുവെന്നും കമ്മിറ്റി ചെയർമാൻ അബ്‍ദുള്‍അസീസ് അൽ മൊജിൽ പറഞ്ഞു. 

ഷുവൈഖിലെ 41,000 ചതുരശ്ര മീറ്ററുള്ള സ്ഥലമാണ് ആദ്യത്തേത്. പഴയ മുനസിപ്പാലിറ്റി 46,000 ചതുരശ്ര മീറ്ററില്‍ അധികമാണ് ഉള്ളത്. വ്യാവസായിക മേഖലയുടെ നിലവിലെ സ്ഥലം ഭാവിയിൽ വാണിജ്യ നിക്ഷേപത്തിനായി ഉപയോഗിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഇതുവരെ ആരും ഇതിനായി താത്പര്യം കാണിച്ച് ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related News